ഗുല്‍മോഹറിന്‍ ചാരെ പ്രകാശനം ചെയ്തു

 

കവയിത്രിയും, എഴുത്തുകാരിയുമായ എം.എ മുംതാസിന്റെ നാലാമത്തെ പുസ്തകമായ ‘ഗുല്‍മോഹറിന്‍ ചാരെ ‘ എന്ന പുസ്തകം പ്രസിദ്ധ കഥാകൃത്ത് ടി.പത്മനാഭന്‍ പ്രൊഫസര്‍ ഇ കുഞ്ഞിരാമന് (ഡയറക്ടര്‍, എം.വി ആര്‍ സ്‌നേക്ക് പാര്‍ക്ക് & സൂ പറശ്ശിനിക്കടവ്)നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
എം എല്‍ എ ടി.ഐ.മധുസൂധനന്‍ പരിപാടി ഉത്ഘാടനം ചെയ്തു. കൃഷ്ണാനന്ദ ഭാരതി സ്വാമിജി മുഖ്യാതിഥി ആയിരുന്നു. പൂന്തോട്ടത്തില്‍ ഓരോ പൂക്കള്‍ക്കും അതിന്റേതായ സ്ഥാനം ഉള്ളതുപോലെ സാഹിത്യ ലോകത്ത് എഴുത്തുകാരി എം.എ.മുംതാസിനും അതിന്റേതായ പ്രഥമസ്ഥാനമുണ്ടാകുമെന്നും, ഇതിന്റെ വായന തന്റെ കുട്ടിക്കാല അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും കൊണ്ടുപോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ ഡയറക്ടര്‍
ഡോ. ഇ. ശ്രീധരന്‍ പുസ്തകപരിചയം നടത്തി
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.വി.തമ്പാന്‍ കെ.ടി സഹദുള്ള അഡ്വ. കെ. കെ. ശ്രീധരന്‍, കെ.വി.വിജയന്‍, എം.വി കുഞ്ഞിരാമന്‍, കെ.വി. പവിത്രന്‍ പി.വി. സുരേഷ് കുമാര്‍, കെ. രജനി മോഹന്‍, കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരി എം.എ. മുംതാസ് മറുപടി പ്രസംഗം നടത്തി. മുസ്തഫ പൊന്നമ്പാറ നന്ദി പറഞ്ഞു

ഫോട്ടോ.എം.എ മുംതാസിന്റെ
ഗുല്‍മോഹറിന്‍ ചാരെ എന്ന പുസ്തകം കഥയുടെ കുലപതി ടി. പത്മനാഭന്‍ പ്രൊഫസര്‍ ഇ കുഞ്ഞിരാമന് നല്‍കി പ്രകാശനം ചെയ്യുന്നു

KCN

more recommended stories