എസ്.ടി.യു സ്ഥാപക ദിനം ആചരിച്ചു.

 

ചെര്‍ക്കള:എസ്.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ചു നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്. ടി. യു ചെര്‍ക്കള യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേഖലയില്‍ 25 വര്‍ഷം പിന്നിട്ട തൊഴിലാളികളെ ആദരിച്ചു
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റഷീദ് ചെര്‍ക്കള അധ്യക്ഷത വഹിച്ചു. എസ്. ടി. യു ജില്ലാ സെകട്ടറി പി.ഐ എ ലത്തീഫ് സ്ഥാപക ദിന സന്ദേശം നല്‍കി. മുസ്ലിം ലീഗ് ചെര്‍ക്കള ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് അബ്ദുള്ള ടോപ് തൊഴിലാളികളെ ആദരിച്ചു.നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ല സെക്രട്ടറി ശിഹാബ്, മുസ്ലിം ലീഗ് ചെര്‍ക്കള ടൗണ്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ തായല്‍, സെക്രട്ടറി ബഷീര്‍ കോലാച്ചിയെടുക്കം, മുസ്ലിം യൂത്ത് ലീഗ് ചെര്‍ക്കള ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് ജുനൈദ് ചെര്‍ക്കള, സെക്രട്ടറി ഫൈസല്‍ പൈച്ചു ചെര്‍ക്കള, യൂണിറ്റ് സെക്രട്ടറി നംഷാദ് ചെര്‍ക്കള,ട്രഷറര്‍ ഹനീഫ സംസാരിച്ചു.

KCN

more recommended stories