കമ്പാര്‍ മിനി സ്റ്റേഡിയം പരിസരം മാലിന്യങ്ങള്‍ നീക്കം ചെയ്തു

 
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി 05-05-2024 ഞായര്‍,വാര്‍ഡ് 4 കമ്പാര്‍ മിനി സ്റ്റേഡിയം പരിസരം മാലിന്യങ്ങള്‍ നീക്കം ചെയ്തു.. ശുചീകരണ പ്രവര്‍ത്തനത്തിന് മിറക്കിള്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഫാല്‍ക്കന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, യൂത്ത് ഫെഡറേഷന്‍ ദേശാങ്കുളം എന്നീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു , വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൗമ്യ പി പി, ആശ പ്രവര്‍ത്തക സുജാത എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി..

KCN

more recommended stories