ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം. ഇനി ജനജീവിതം ദുസ്സഹമാവും.

 

ചെര്‍ക്കള:

ഇന്ന് രാവിലെ പെയ്തമഴയെത്തുടര്‍ന്ന് കാസര്‍കോട് ചെര്‍ക്കള ടൗണിലെ വെള്ളപ്പൊക്കം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്നഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതര്‍ പണി തുടരുകയായിരുന്നു. നേരെത്തെ ഉണ്ടായ ഓവ്ചാല്‍ ഇല്ലാതാക്കി. പുതിയത് ഉണ്ടാക്കിയിട്ടും ഇല്ല. റീജിയണല്‍ ഓഫിസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എം എല്‍ എ യുടെ നേതൃത്വത്തില്‍ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികള്‍ പാടെ അവഗണിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് പണി നിര്‍ത്തിയെങ്കിലും പരിഹാര നടപടികള്‍ ആയിട്ടില്ല. ചെര്‍ക്കള ടൗണ്‍ പൂര്‍ണ്ണമായും ഒന്നര മീറ്റര്‍ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം. കുഴച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റര്‍ പിന്നീട് മണ്ണിട്ട് നീര്‍ത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയില്‍ ആണ് നേരെത്തെ ഉണ്ടായിരുന്ന 2 മീറ്റര്‍ വ്യാപ്തി ഉള്ള ഓവ്ചാല്‍ നിലവിലുള്ളത്. പുതിയ ഓവ്ചാല്‍ വെറും അരമീറ്റര്‍ മാത്രമായിരുന്നു സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാര്‍ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. മഴവെള്ളക്കെട്ടിനൊപ്പം ചെര്‍ക്കള ടൗണില്‍ മാലിന്യം അടിഞ്ഞുകൂടുന്നതായും പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

KCN

more recommended stories