സ്വര്‍ണവില കുതിക്കുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 240 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണവില വീണ്ടും 53000 കടന്നു. ശനിയാഴ്ച മുതല്‍ സ്വര്‍ണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53080 രൂപയാണ്

മെയ് ഒന്നിന് സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് കുറഞ്ഞത്. മേയ് 4 മുതല്‍ വില ഉയര്‍ന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയില്‍ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 5520 രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. വിപണി വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

KCN

more recommended stories