ശല്യക്കാരനായ വ്യവഹാരിയായി

 

കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ഇപിജയരാജന്‍

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴല്‍നാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടി

തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴല്‍നാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപിജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി.കുഴല്‍നാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ല –
കോണ്‍ഗ്രസില്‍ നിന്ന് കുഴല്‍നാടന്‍ ഒറ്റപ്പെട്ടു.വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിച്ചു.കവല പ്രസംഗം കോടതിയില്‍ തെളിവാകില്ല.ഒരു കടലാസ് പോലും കോടതിയില്‍ കൊടുക്കാനുണ്ടായില്ല.ശല്യക്കാരനായ വ്യവഹാരിയായി കുഴല്‍നാടന്‍.എംഎല്‍എ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം.നിയമസഭാ പ്രസംഗത്തിന്റെ പേരില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

KCN

more recommended stories