ധ്രുവ് വിക്രം മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍, ബൈസണില്‍ നായികയായി അനുപമ പരമേശ്വരനും

 

ധ്രുവ് വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ബൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.

ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മനതി ഗണേശനായിട്ടായിരിക്കും മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുക. മനതി ഗണേശന്‍ തന്റെ അടുത്ത ബന്ധുകൂടിയാണ് എന്ന് മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. കുറേ നാളായി അദ്ദേഹത്തിന്റെ കഥ സിനിമയാക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും മാരി സെല്‍വരാജ് പറയുകയും ചെയ്തിരുന്നു. മാരി സെല്‍വരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സായിരിക്കും നിര്‍മിക്കുക.

ധനുഷ് നായകനാകുന്ന ചിത്രവും മാരി സെല്‍വരാജിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്. ചിത്രത്തില്‍ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

‘മഹാന്‍’ എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് മഹാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘മഹാന്‍’ എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്‌സ് സുരെന്‍ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്‌സ് മോനേഷ്. സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു ‘മഹാന്‍’. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ടി സന്താനം, കുമാര്‍ ഗംഗപ്പന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ഹിറ്റായി മാറിയിരുന്നു വിക്രമിന്റെ മഹാന്‍.

KCN

more recommended stories