ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം;അന്തര്‍ സംസ്ഥാന വാഹന ഗതാഗതം ദുസ്സഹം

 

ചെര്‍ക്കള: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം.കേരളത്തില്‍ നിന്ന് ജാല്‍സൂര്‍ വഴി കര്‍ണാടകയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ കടന്നുപോവുന്നത് ഈ വഴിയാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന
ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതര്‍ പണി തുടരുകയായിരുന്നു. നേരെത്തെയുണ്ടായ ഓവുചാല്‍ ഇല്ലാതാക്കി. പുതിയത് നിര്‍മ്മിച്ചതുമില്ല. റീജിയണല്‍ ഓഫീസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ യുടെ നേതൃത്വത്തില്‍ നേരിട്ട് പറഞ്ഞിട്ടും പരാതികള്‍ പാടെ അവഗണിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് പണി നിര്‍ത്തിയെങ്കിലും പരിഹാര നടപടികള്‍ ആയിട്ടില്ല. ചെര്‍ക്കള ടൗണ്‍ പൂര്‍ണ്ണമായും ഒന്നര മീറ്റര്‍ താഴ്ത്തുക എന്നതായിരുന്നു ദേശീയ പാത അധികൃതരുടെ ആദ്യ തീരുമാനം. കുഴിച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റര്‍ പിന്നീട് മണ്ണിട്ട് നീര്‍ത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയിലാണ് നേരെത്തെയുണ്ടായിരുന്ന രണ്ട് മീറ്റര്‍ വ്യാപ്തിയുള്ള ഓവുചാല്‍. പുതിയ ഓവുചാല്‍ വെറും അര മീറ്റര്‍ മാത്രമായിരുന്നു സ്ഥാപിക്കാന്‍ ഉദ്ദ്യേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാരുടെ കൂട്ടായ്മ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. മഴവെള്ളക്കെട്ടിനൊപ്പം ചെര്‍ക്കള ടൗണില്‍ മാലിന്യം അടിഞ്ഞുകൂടുന്നതായും പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റമറ്റ ഡ്രൈനേജ് സംവിധാനം ഉടനടി ആരംഭിക്കണമെന്ന് ചെര്‍ക്കള എന്‍.എച്ച്. ജനകീയ കൂട്ടായ്മ സമരസമിതി ചെയര്‍മാന്‍ മൂസ്സ ബി ചെര്‍ക്കള, വര്‍ക്കിംഗ് ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം, ജനറല്‍ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ട്രഷറര്‍ പി.എ. അബ്ദുല്ല ടോപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories