യുവതിയെ ബൈക്കില്‍നിന്നു വലിച്ചു താഴെയിട്ടു, കൈ തിരിച്ചു; തിരുവല്ലയില്‍ മദ്യപന്റെ പരാക്രമം

 

തിരുവല്ല , യുവതിയെ ബൈക്കില്‍നിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. കൈപിടിച്ചു തിരിക്കാനും ശ്രമിച്ചു. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു.

ആശുപത്രിയില്‍ വച്ചും പ്രതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. വാഹനത്തിന്റെ താക്കോല്‍ ഊരിയശേഷം പെണ്‍കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു.

KCN

more recommended stories