കഞ്ചിക്കോട് മേഖലയില്‍ 2 വര്‍ഷത്തിനിടെ ട്രെയിന്‍ തട്ടി ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

 

വനമേഖലയിലൂടെ കടന്നു പോകുമ്പോള്‍ ട്രയിനിന്റെ വേഗത 20 കി.മി നും 25 കിമീറ്റര്‍ ഇടയില്‍ ആക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കപെടുന്നില്ലെന്ന് വനംവകുപ്പ്

പാലക്കാട്: കഴിഞ്ഞ 2 വര്‍ഷത്തിനിടെ ട്രെയിയിനിടിച്ച് മൂന്ന് കാട്ടാനകളാണ് കഞ്ചിക്കോട് മേഖലയില്‍ ചരിഞ്ഞത്. വനമേഖലയിലൂടെ പോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യാപക ആരോപണം. ഇന്നലെ 35 വയസുള്ള പിടിയാനയുടെ ജീവനാണ് തിരുവനന്തപുരം ചെന്നൈ മെയില്‍ എടുത്തത്. ട്രെയിനിന്റെ അമിത വേഗമമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ് വനംവകുപ്പ്.

കഞ്ചിക്കോട് റയില്‍വെ ഗേറ്റിന് സമീപം ഇന്നലെ രാത്രി 11 നും 12 നും ഇടയിലാണ് അപകടമുണ്ടായത്. ചെന്നെ മെയില്‍ കടന്നു പോകുന്ന സമയത്ത് പാളത്തിലൂടെ നടന്നു നീങ്ങുകയായിരുന്ന പിടിയാനയുടെ നെറ്റിയിലും തലയ് ക്കുമാണ് ട്രെയിനിടിച്ച് പരുക്കേറ്റത്. അപകടത്തിനു ശേഷം ഏതാണ്ട് 500 മീറ്റര്‍ നടന്ന് ആന സമീപത്തെ ചെളിക്കുളത്തില്‍ നിലയുറപ്പിച്ചു. പിന്നീട് ക്ഷീണിതയായി വീണു. പുലര്‍ച്ചെ 2.15 ഓടെ മരണം സ്ഥിരീകരിച്ചു. കുളത്തില്‍ നിന്ന് ആനയുടെ ജഡം ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ചാണ്.
ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. വനമേഖലയിലൂടെ കടന്നു പോകുമ്പോള്‍ ട്രയിനിന്റെ വേഗത 20 കി.മി നും 25 കിമീറ്റര്‍ ഇടയില്‍ ആക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കപെടുന്നില്ലെന്ന പരാതി വനംവകുപ്പിനുണ്ട് എപ്രില്‍ മാസത്തില്‍ ട്രാക്കിന് കുറുകെ വന്ന മയില്‍ എന്‍ജിന് അടിയില്‍ കുടുങ്ങി ചത്തിരുന്നു. കിലോമീറ്ററുകളോളം നീങ്ങിയ ശേഷമാണ് മയിലിനെ എന്‍ജിന് അടിയില്‍ നിന്ന് പുറത്തെടുക്കാനായത്. കോയമ്പത്തൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്റെ എന്‍ജിന് അടിയിലാണ് മയില്‍ കുടുങ്ങിയത്. എെ

KCN

more recommended stories