കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം വിശ്രമത്തിലാണെന്ന് സിദ്ധീഖ്

 

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി സിദ്ധീഖ്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നാണ് സിദ്ധീഖിന്റെ വിമര്‍ശനം. സിപിഎം പിബി അംഗങ്ങള്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.

KCN

more recommended stories