സ്വദേശിയുടെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു; ഒമാനില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മനഃപൂര്‍വ്വം കത്തിച്ചതാണ് കേസ്.

റോയല്‍ ഒമാന്‍ പൊലീസിന്റെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

KCN

more recommended stories