ഹരിയാനയില്‍ പ്രതിസന്ധിയില്ലെന്ന് ബിജെപി, 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം

 

ദില്ലി : ഹരിയാന നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്ന അവകാശവാദവുമായി ബിജെപി. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി നയാബ് സൈനിയുടെ ഓഫീസിന്റെ അവകാശവാദം. ജെജെപി വിമതരുടെ പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

ഈ മാസം 25ന് ആറാംഘട്ടത്തില്‍ ഹരിയാനയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ അട്ടിമറി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന സോംഭിര്‍ സാങ്‌വാന്‍, രണ്‍ദീര്‍ ഗോല്ലെന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നീ സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് ഒപ്പം പോവുകയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എ കൂടി ഒപ്പം വരുമെന്നാണ് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചവരുടെ അവകാശവാദം. അപ്രതീക്ഷിതമായ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായി.

KCN

more recommended stories