പെരുമഴയ്ക്കിടെ അപാര്‍ട്‌മെന്റിന്റെ ഭിത്തി തകര്‍ന്ന് ഏഴ് മരണം; വെള്ളക്കെട്ടില്‍ സ്തംഭിച്ച് ഹൈദരാബാദ്

 

ഹൈദരാബാദ്: കനത്ത മഴയ്ക്കിടെ നിര്‍മാണത്തിലിരിക്കുന്ന അപാര്‍ട്‌മെന്റിന്റെ ഭിത്തി തകര്‍ന്ന് ഏഴ് മരണം. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ നാല് വയസ്സുള്ള കുട്ടിയുമുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഹൈദരാബാദിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണു. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഡിആര്‍എഫ് (ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ്) സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മരിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി (മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ്) ദനകിഷോറും ജിഎച്ച്എംസി കമ്മീഷണര്‍ റൊണാള്‍ഡ് റോസും നഗരത്തില്‍ വെള്ളക്കെട്ടുള്ളഴ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഡിആര്‍എഫ് ടീമുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

KCN

more recommended stories