സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 80 രൂപ കുറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്

ശനിയാഴ്ച മുതല്‍ ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് ഇന്നുള്ളത്. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുര്‍ബലമായ വളര്‍ച്ചയെത്തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്വര്‍ണ്ണ വില ഇന്നലെ ഔണ്‍സിന് 2,320 ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഇത് വില ഉയര്‍ത്താന്‍ കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ വര്‍ധിച്ച് 5515 രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

KCN

more recommended stories