അക്ഷയ തൃതീയക്ക് ഒരുങ്ങി മലബാര്‍ ഗോള്‍ഡ്

 

അക്ഷയ തൃതീയ ദിനത്തില്‍ ലോകത്തിലെ മുന്‍നിര ജ്വല്ലറി ഗ്രൂപ്പ് ആയ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അനവധി ഇളവുകള്‍ പ്രഖ്യാപിച്ചു. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്ന അക്ഷയ തൃതീയയില്‍ ഉപഭോക്താക്കള്‍ക്ക് വിലയിളവോടെ അധിക സ്വര്‍ണ്ണം വാങ്ങാം

മെയ് 12 വരെയാണ് ഈ ഓഫറുകള്‍. അക്ഷയ തൃതീയ ദിനത്തിലെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു.
വിലയുടെ മൂന്ന് ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്ന ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം.
ഇതോടനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് പണിക്കൂലിയിലും കുറവുണ്ട്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനം വരെ കിഴിവ്,
പ്രഷ്യസ്,സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനം കഴിവ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും.

വിശ്വാസ്യതയും സുതാര്യതയും ഗുണമേന്മയും നിലനിര്‍ത്തി ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറിയായി മലബാര്‍ ഗോള്‍ഡ് മാറിയെന്ന് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു

KCN

more recommended stories