അബൂദാബി മഞ്ചേശ്വരം മണ്ഡലം KMCC പ്രസിഡണ്ടിനെ ജന്മനാട്ടില്‍ ആദരിച്ചു

 

ഉപ്പള:അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെര്‍മൂദെ സാഹിബിന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ഊഷ്മളമായ സ്വീകരണം നല്‍കി.
ഉപ്പള സി എച്ച് സൗദത്തില്‍ നടന്ന ചടങ്ങില്‍ അസീസ് പെര്‍മൂദെ സാഹിബിന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ സാഹിബ് സ്വാള് അണിയിച്ചു ആദരിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ കെ ആരിഫ് സാഹിബ്, ട്രഷറര്‍ സൈഫുല്ലാഹ് തങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അബ്ബാസ് സാഹിബ്, എം ബി യൂസഫ്, മാദേരി സാഹിബ്, അബുദാബി കെ എം സി സി കാസര്‍ഗോഡ് ജില്ല സെക്രട്ടറി ഇസ്മായില്‍ മുകുളി ബായാര്‍, അബുദാബി മംഗല്‍പാടി കെഎംസിസി നേതാവ് ഹമീദ് കക്കടം, തുടങ്ങിയ മുസ്ലിം ലീഗിന്റെയും, കെഎംസിസിയുടെയും നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories