ഐപിഎല്ലില്‍ രോഹിത്തും കോലിയും ധോണിയും കഴിഞ്ഞാല്‍ പിന്നെ സഞ്ജു; ഇതിഹാസങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുമായി മലയാളി താരം

 

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വീരോചിത പോരാട്ടത്തിനും ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും ഇന്നലെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്.

ഇന്നലെ ഡല്‍ഹിക്കെതിരെ 46 പന്തില്‍ 86 റണ്‍സെടുത്ത സഞ്ജു ആറ് സിക്‌സുകളാണ് പറത്തിയത്. ഇതോടെ ഐപിഎല്ലില്‍ സഞ്ജുവിന്റെ സിക്‌സര്‍ നേട്ടം 205 ആയി. 159 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു ഇത്രയും സിക്‌സുകള്‍ പറത്തിയത് എന്നതാണ് ശ്രദ്ധേയം. സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ 250 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 276 സിക്‌സുകള്‍ തികച്ചതെങ്കില്‍ വിരാട് കോലി 240 ഇന്നിംഗ്‌സുകളില്‍ നിന്ന് 258 സിക്‌സും എം എസ് ധോണി 227 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 248 സിക്‌സും നേടിയത്.

KCN

more recommended stories