കാഞ്ഞങ്ങാട് പുല്ലൂരില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിലുള്ള പാലത്തിന്റെ ഒരു സ്പാന്‍ തകര്‍ന്നു വീണു.

കാസര്‍ഗോഡ് :കാഞ്ഞങ്ങാട് പുല്ലൂരില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിലുള്ള പാലത്തിന്റെ ഒരു സ്പാന്‍ തകര്‍ന്നു വീണു. ഇന്ന് വൈകീട്ടാണ് അപകടം.പുല്ലൂരിനും മാവുങ്കാലിനുമിടയില്‍ വിഷ്ണുമംഗലത്ത് പ്രവര്‍ത്തി നടക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. വലിയ കയറ്റം കുറക്കുന്നതിനായി തോടിന് മുകളില്‍ നിര്‍മ്മിച്ച സ്പാനാണ് പൊട്ടിവീണത്. ഒരേ
സ്ഥലത്തുള്ള നാലെണ്ണത്തില്‍ മധ്യഭാഗത്തായാണിത്. സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. സ്ഥാനം തെറ്റി തൂങ്ങി നില്‍ക്കുന്ന നിലയിലാണ് പാലം .

KCN

more recommended stories