വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം നേര്‍ന്ന് ജില്ലാ കളക്ടര്‍

 

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ല 99.97 ശതമാനം വിജയം നേടി സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയും 99.38 ശതമാനം വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിന് അര്‍ഹരാക്കി. വിജയത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകര്‍ക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാകളക്ടര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു
ഉന്നത പഠനത്തിന് ഇത്തവണ യോഗ്യത നേടാതിരുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകളില്‍ വിജയിക്കട്ടെ എന്ന് കളക്ടര്‍ ആശംസിച്ചു.

KCN

more recommended stories