പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥി മരിച്ചു; മഹാരാജാസ് കോളജ് എസ്എഫ്‌ഐ സെക്രട്ടറി

 

തൃശൂര്‍; പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം രാവിലെ കണ്ടെത്തി. മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് യഹിയ ആണ് മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തില്‍ (കെഎഫ്ആര്‍ഐ) ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. മഹാരാജാസിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ടു റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

KCN

more recommended stories