സ്വര്‍ണവില കുറഞ്ഞു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്

നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാല്‍ വില കുറയുന്നത് ഉപഭോക്താക്കളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സ്വര്‍ണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുര്‍ബലമായ വളര്‍ച്ചയെത്തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട്

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

KCN

more recommended stories