നൂറ് ശതമാനം മാര്‍ക്കിന്റെ മധുരവുമായി ഫാത്തിമ അഹ്‌സന്‍ റാസാ

 

കാസര്‍കോട്: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം വന്നപ്പോള്‍ ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നെല്ലിക്കുന്ന് കടപ്പുറം ഫാത്തിമ അഹ്‌സന്‍ റാസാ ഫുള്‍ എപ്ലസോടെ നൂറ് ശതമാനം മാര്‍ക്കോടു കൂടി വിജയിച്ച ആവേശത്തിലാണ്.ഒന്നാം ക്ലാസ് മുതല്‍ ഏഴ് വരെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ പഠിച്ചു.പിന്നീടങ്ങോട്ട് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പ്രവേശനം കിട്ടുകയുമായിരുന്നു.

പഠിപ്പിലും അതോടൊപ്പം ക്രാഫ്റ്റ് ഡിസൈനിംഗും ചെയ്യുന്നു.നെല്ലിക്കുന്ന് എ.യുഎ.യു.പി സ്‌കൂളില്‍ അവതാരികയായും,അതുപോലെ എന്‍.സി.സി കേഡറ്ററുമായിരുന്നു ഫാത്തിമ.ഇപ്പോള്‍ സി.ജെ.എച്ച്.എസ്.എസ്.സ്‌കൂളിലും എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)കേഡറ്ററായി തുടരുന്നുണ്ട്.എല്ലാ മേഖലകളിലും തന്റെ കഴിവുകള്‍ തെളിയിച്ച മിടുക്കിയാണ് ഫാത്തിമ.ആയിഷാസ് മന്‍സിലില്‍ നൂറ് ശതമാനം മാര്‍ക്കിന്റെ മധുരമാണിന്ന്.സ്‌കൂളിലെ അധ്യാപകര്‍ക്കും,സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരിയാണ് ഫാത്തിമ അഹ്‌സന്‍ റാസാ.നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍ലിലെ റിഷാനയുടേയും,കളനാട്ടെ ഹഖീമിന്റേയും മകളാണ്.

KCN

more recommended stories