കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, കൊല്ലപ്പെട്ടത് കൊടും ഭീകരന്‍

 
ദില്ലി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ റെഡ്‌വാനി പയീന്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരിലൊരാള്‍ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു. ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദാര്‍, മോമിന്‍ ഗുല്‍സാര്‍, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാണെന്നും സൈന്യ അറിയിച്ചു.

ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണെന്നും കാശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് വി കെ ബിര്‍ഡി മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മെയ് നാലിന് പൂഞ്ച് ജില്ലയില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിക്കുകയും, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

KCN

more recommended stories