3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യത

 

തിരുവനന്തപുരം,തുടര്‍ച്ചയായി കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെല്‍ഷ്യസാണു ചൂട്. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെല്‍ഷ്യസ്) സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. നാളെയും ശനിയാഴ്ചയും കൂടുതല്‍ പ്രദേശത്ത് മഴ ലഭിക്കും. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

KCN