മോഷണക്കേസ് പ്രതി അറസ്റ്റില്‍

 

കാഞ്ഞങ്ങാട്. മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷയാണ് (26) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ വാറന്റുള്ള പ്രതിയാണെന്ന് വ്യക്തമായത്. തുടര്‍ന്നു പ്രതിയെ ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. ബേഡകം സ്റ്റേഷന്‍ പരിധിയില്‍ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച കേസും ആയുര്‍വേദ കടയില്‍ കയറി ഉടമയുടെ കഴുത്തില്‍നിന്നു മാല പൊട്ടിച്ച കേസിലും പ്രതിയാണ് ഇബ്രാഹിം ബാദുഷ.

KCN

more recommended stories