ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ പുസ്തകം കവി റഫീഖ് അഹമദ് പ്രകാശനം ചെയ്യും.

 

കാസര്‍കോട് : ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ശ്വാസകോശ രോഗ ചികിത്സാ വിദഗ്ദനുമായ ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ നാലാമത്തെ പുസ്തകം ‘ ഓര്‍മ്മകള്‍ പെയ്യുന്ന’ ഇടവഴികള്‍ മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, എം.എല്‍ എ ,എന്‍.എ. നെല്ലിക്കുന്നിന് നല്കി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 10 , വെള്ളിയാഴ്ച പ്രകാശനം ചെയ്യും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങില്‍ റഹ്‌മാന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിക്കും.കെ.വി മണികണ്ഠദാസ് പുസ്തക പരിചയം നടത്തും.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം , സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദ് ,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോധരന്‍ , പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ശാഫി , എഴുത്തുകാരി എം.എ. മുംതാസ് ടീച്ചര്‍, ടി.എ. ഇബ്രാഹിം കോഴിക്കോട്, എം.എ. ഹസ്സന്‍, എരിയാല്‍ ഷരീഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും എം. വി. സന്തോഷ് കുമാര്‍ നന്ദിയും പറയും. ഡോ. അബ്ദുല്‍ സത്താര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കും. ഹുബാഷിക പബ്ലിക്കേഷന്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

KCN

more recommended stories