74 വിമാനങ്ങള്‍ റദ്ദാക്കി 292 സര്‍വീസുകള്‍ തുടരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ്

 
മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കുയോ ചെയ്യാനുളള സജീകരണമൊരുക്കിയതായി വിമാനക്കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ സമരം മൂലം വിമാന സര്‍വീസ് മുടങ്ങിയതോടെ ഇന്നും യാത്രക്കാര്‍ പ്രതിസന്ധിയില്‍. 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 292 വിമാന സര്‍വീസുകള്‍ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കുയോ ചെയ്യാനുളള സജീകരണമൊരുക്കിയതായും വിമാനക്കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ സമരം മൂലം വിമാനസര്‍വീസ് മുടങ്ങിയതോടെയാണ് യാത്രക്കാര്‍ പ്രതിസന്ധിയിലായത്. മുന്നറിയിപ്പില്ലാതെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ക്യാബിന്‍ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് മുടങ്ങിയത്. അല്‍ ഐന്‍, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. സര്‍വീസുകള്‍ റദ്ദു ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തില്‍ എത്തി.

KCN

more recommended stories