2023ലെ എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ ഇടപെടാനില്ല

തെരുവുനായ് പ്രശ്‌നത്തിലെ ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീം കോടതി

കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അടക്കം ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.

ദില്ലി:തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പുതിയ ചട്ടങ്ങളില്‍ പരാതിയുണ്ടങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളില്‍ ഇടപെടാനില്ല. വിഷയത്തിലെ നിയമപ്രശ്‌നങ്ങള്‍ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അടക്കം ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.

KCN

more recommended stories