ഹരിയാനയില്‍ ആടിയുലഞ്ഞ് ബിജെപി സര്‍ക്കാര്‍, തല്‍ക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍

 

ദില്ലി :ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ തല്ക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നല്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കൂടുതല്‍ എംഎംല്‍എമാര്‍ പുറത്ത് വരാന്‍ കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.

നിലവില്‍ 88 എംഎല്‍എമാരുള്ള നിയമസഭയില്‍ ബിജെപിയുടെ സംഖ്യ 40 ആണ്. മറ്റ് മൂന്ന് എംഎല്‍എമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ താഴെ ഇറക്കാന്‍ എന്നാല്‍ കോണ്‍ഗ്രസിന് തല്ക്കാലം കഴിഞ്ഞേക്കില്ല. മാര്‍ച്ചിലാണ് നിലവിലെ നായബ് സിംഗ് സയിനി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. ഇനി ആറുമാസത്തേക്ക് അവിശ്വാസ നോട്ടീസ് അംഗീകരിക്കേണ്ട കാര്യം സ്പീക്കര്‍ക്കില്ല. അതിനാല്‍ നോട്ടീസ് തല്ക്കാലം നല്‌കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. 30 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് മൂന്ന് സ്വതന്ത്രര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. പത്ത് എംഎല്‍എമാരുള്ള ജെജെപി- കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ആവര്‍ത്തിച്ചു.

KCN

more recommended stories