യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കും; വാട്‌സ്ആപ്പ് നമ്പര്‍ നല്‍കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് 85 വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്കാന്‍ എയര്‍ലൈന്‍. ഫ്‌ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയോ ചെയ്താല്‍ അധിക ഫീസൊന്നും ഈടാക്കാതെ മുഴുവന്‍ റീഫണ്ടും നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് ഫ്‌ലൈറ്റ് തെരഞ്ഞെടുക്കയോ ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയും.

ഫ്‌ലൈറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് എങ്ങനെ ലഭിക്കും?
‘യാത്രക്കാരന്റെ ഫ്‌ലൈറ്റ് റദ്ദാക്കിയാല്‍ റദ്ദാക്കുകയോ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയോ ചെയ്താല്‍, അവര്‍ക്ക് വാട്ട്സ്ആപ്പിലോ വെബ്‌സൈറ്റിലോ റീഫണ്ടിനായി അപേക്ഷിക്കാം. +91 6360012345 എന്ന നമ്പറിലോ airindiaexpress.com എന്ന വെബ്‌സൈറ്റിലോ യാതൊരു ഫീസും കൂടാതെ പൂര്‍ണ്ണമായ റീഫണ്ട് നേടാം. അല്ലെങ്കില്‍ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂള്‍ തിരഞ്ഞെടുക്കാം’ എന്ന് എയര്‍ലൈന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു

അപ്രതീക്ഷിതമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യാത്രക്കാര്‍ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്‌ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ എയര്‍ലൈന്‍ നിര്‍ദ്ദേശിക്കുന്നു.

എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം നൂറിലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് റദ്ദാക്കിയത്. മാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

KCN