കരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

 

കണ്ണൂര്‍ : സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച്‌റദ്ദാക്കി. സര്‍വീസുകള്‍ ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കരിപ്പൂരില്‍ നിന്നുള്ള 6 സര്‍വീസുകളാണ് റദ്ദാക്കിയത്. റാസല്‍ഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്റൈന്‍, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ ദമാം,മസ്‌കറ്റ് സര്‍വീസുകള്‍ പുറപ്പെട്ടിരുന്നു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ രാവിലെ പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി.

KCN