ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ടേസ്റ്റി കാര്‍ണിവല്‍ ഉല്‍ഘാടനം ചെയ്തു.

 

ബേക്കല്‍: വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി നാവില്‍ കൊതിയൂറും ഭക്ഷണ വിഭവങ്ങളുടെ ടേസ്റ്റി കാര്‍ണിവല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബി ആര്‍ ഡി സി. ബോര്‍ഡ് അംഗവുമായ മണികണ്ഠന്‍ കെ ഉല്‍ഘാടനം ചെയ്തു.

മലബാറിന്റെ തനത് രുചിഭേദങ്ങളുടെ വിവിധ സ്റ്റാളുകള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.വൈകിട്ട് നാല് മണി മുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കുന്ന നാടന്‍, ഇന്ത്യന്‍, ചൈനീസ്, തുടങ്ങി വ്യത്യസ്ത വിഭവങ്ങളുടെ ടേസ്റ്റി കാര്‍ണിവല്‍ ജൂണ്‍ രണ്ട് വരെ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യൂ.എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് കെ.കെ, അനസ് മുസ്തഫ, ശിവദാസ് കിനേരി, ആഷിര്‍ അബ്ദുല്ല, ഷീബ, മിഥിലാജ് ,നിതിന്‍ വെള്ളിക്കോത്ത് ,അരുണ്‍ വെള്ളിക്കോത്ത് എന്നിവര്‍ ഉല്‍ഘാടനത്തില്‍ സംബന്ധിച്ചു.

KCN