ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവിന് നിരോധനം

 

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്
തലവടി: സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവ് നിരോധിച്ചു. ഇനിമുതല്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് അരളിപൂവ് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് ഇടയാക്കി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വവും മലബാര്‍ ദേവസ്വവും അരളി പൂവിനെ പൂജാ കര്‍മ്മങ്ങളില്‍ നിന്നും പ്രസാദമായി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന നിരിയം ഒലിയാണ്ടര്‍ എന്ന സസ്യമാണ് അരളി. കേരളത്തിലെ ദേശീയ പാതകളിലും വീട്ടുമുറ്റങ്ങളിലും വളരെ സാധാരണമായി കാണുന്ന ചെടി കൂടിയാണ് അരളി.

KCN

more recommended stories