ബളാല്‍ സ്വദേശിനിയായ ഗര്‍ഭിണിയായ യുവതി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

 

ബളാല്‍: ഡെങ്കിപ്പനി ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ബളാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന ഇഞ്ചിയില്‍ രാകേഷ് ബാബുവിന്റെ ഭാര്യ വൃന്ദ (34) ആണ് മരിച്ചത്. കഴിഞ്ഞ മാസം 10 നാണ്

വൃന്ദ പോണ്ടിച്ചേരിയില്‍ ചെമ്മീന്‍ ഫാക്ടറിയിലെ ജീവനക്കാരനായ രാകേഷ് ബാബുവിന്റെ അടുത്തേക്ക് പോയത് അവിടെ വച്ചായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്. രണ്ടു ദിവസമായി പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു മരണം. മൃതദേഹം ഇസ്റ്റ് രാത്രിയോടെ ബളാലിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ വീട്ടുപറമ്പില്‍ ശവസംസ്‌കാര ചടങ്ങ് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു ബളാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയാണ് വൃന്ദ ബളാല്‍ ചെമ്മംച്ചേരിയിലെ ശാന്തയുടെ ഏക മകളാണ് വൃന്ദ ധ്വനിയാണ് വൃന്ദയുടെ മകള്‍.

KCN

more recommended stories