അക്ഷയ തൃതീയ ദിനത്തില്‍ രണ്ടാംവട്ടവും സ്വര്‍ണവില ഉയര്‍ന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രാവിലെ പവന് 360 രൂപ കൂടിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും വില വര്‍ധിച്ചത്. വീണ്ടും 320 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായത്. അക്ഷയ തൃതീയ ദിനത്തില്‍ വില കുത്തനെ ഉയര്‍ന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആകെ ഇന്ന് പവന് വര്‍ധിച്ചത് 680 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53600 രൂപയാണ്.

അക്ഷയതൃതീയ ആയതിനാല്‍ രാവിലെ 7 30ന് സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നിട്ടുണ്ട്. ആ സമയത്തെ വിലനിലവാരം അനുസരിച്ചാണ് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 6660 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചത്. രാവിലെ 9 30 ന് മുമ്പ് റിസര്‍വ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ അവൈലബിള്‍ മാര്‍ക്കറ്റിന്റെ വില നിലവാരവും എല്ലാം ചേര്‍ത്തപ്പോള്‍ 40 രൂപയുടെ വര്‍ദ്ധനവ് കൂടി ഉണ്ടായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി.

KCN

more recommended stories