വിമാനത്താവളത്തെ വലച്ച് പുള്ളിപ്പുലി

20 ക്യാമറകള്‍, 6 ദിവസത്തെ കാത്തിരിപ്പ്, അവസാനം കൂട്ടിലായി ഭീകരന്‍

പുളളിപ്പുലി വന്നുപോയ ഭാഗത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി കുടുങ്ങാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൂടുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. അഞ്ച് ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം 20 ക്യാമറകളായി ഉയര്‍ത്തിയിരുന്നു.

ഹെദരബാദ്: ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ആശങ്കയിലാക്കിയ പുള്ളിപ്പുലി ഒടുവില്‍ പിടിയിലായി. ആറ് ദിവസങ്ങളായി അധികൃതരേയും വനംവകുപ്പിനേയും ഒരു പോലെ വലച്ചിരുന്ന ആണ്‍ പുള്ളിപ്പുലി വെള്ളിയാഴ്ച രാവിലെയാണ് കുടുങ്ങിയത്. വനംവകുപ്പ് അധികൃതര്‍ തയ്യാറാക്കിയ കൂട്ടിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. നെഹ്‌റു സൂവോളജിക്കല്‍ പാര്‍ക്കിലെ അധികൃതര്‍ പുള്ളിപ്പുലിയെ ഇന്ന് പരിശോധിക്കും.

എയര്‍പോര്‍ട്ട് പരിസരത്ത് ജീവിക്കുന്ന മറ്റ് വന്യജീവികളെ കണ്ടെത്താനായി കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വിശദമാക്കി. മേഖലയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വാര്‍ഡന്‍ വിശദമാക്കി. പിടിയിലായ പുള്ളിപ്പുലിയെ ഹൈദരബാദിലെ മൃഗശാലയിലേക്ക് മാറ്റും. ഇവിടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വനമേഖലയില്‍ പുള്ളിപ്പുലിയെ തുറന്ന് വിടുമെന്നും വനംവകുപ്പ് വിശദമാക്കി.
പുളളിപ്പുലി വന്നുപോയ ഭാഗത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും പുലി കുടുങ്ങാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൂടുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. അഞ്ച് ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം 20 ക്യാമറകളായി ഉയര്‍ത്തിയിരുന്നു. വിമാനത്താവളത്തിന് പരിസരത്തുള്ള മേഖലകളില്‍ രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

KCN

more recommended stories