നാസര്‍ ഹസ്സന്‍ അന്‍വര്‍ അനുസ്മരണം ‘അന്‍വറോര്‍മ്മയില്‍’ ശനിയാഴ്ച്ച

കാസര്‍കോട് : കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അമരക്കാരനായിരുന്ന നാസര്‍ ഹസ്സന്‍
അന്‍വറിന്റെ 8ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായുളള അനുസ്മരണ പരിപാടി ‘അന്‍വറോര്‍മ്മയില്‍’ ശനിയാഴ്ച്ച
ഉച്ചയ്ക്ക് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ) ജില്ലാ കമ്മിറ്റിയും, സി.സി.എന്നും സംയുക്തമായി
സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചാരിറ്റി ഫണ്ട് വിതരണവും നടക്കും. മഞ്ചേശ്വരം എം.എല്‍.എ
എ.കെ.എം അഷ്റഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിക്കും. റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്റര്‍ എം.വി നികേഷ് കുമാര്‍ എന്‍.എച്ച് അന്‍വര്‍ അനുസ്മരണം നടത്തും. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് ചാരിറ്റി ഫണ്ട് സമര്‍പ്പണം നടത്തും.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ജോസഫ്, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം,സി.ഒ.എ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വിജയകൃഷ്ണന്‍, എന്നിവര്‍ അന്‍വറോര്‍മ്മയില്‍ സംസാരിക്കും. സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍, എം.ലോഹിതാക്ഷന്‍, ഷുക്കൂര്‍ കോളിക്കര, സതീഷ് കെ.പാക്കം, ടി.വി മോഹനന്‍, വിനോദ്.പി,
അബ്ദുള്ള.എം, ദിവാകര.കെ, എന്നിവര്‍ സംബന്ധിക്കും. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍ നന്ദിയും പറയും. സി.ഒ.എ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള,സി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടക്കും.

KCN

more recommended stories