നീലക്കുറിഞ്ഞി ജില്ലാ തല പ്രശ്‌നോത്തരി സംഘടിപ്പിച്ചു.

അടിമാലി ജൈവോദ്യാനത്തിലേക്ക് ജില്ലയില്‍ നിന്ന് 4 കുട്ടി ശാസ്ത്രജ്ഞര്‍
കാഞ്ഞങ്ങാട് : പ്രകൃതി പഠനത്തിന്റെ നേര്‍ അനുഭവങ്ങളുമായി കൗതുകത്തോടെ ജില്ലാ തല നീലക്കുറിഞ്ഞി പ്രശ്‌നോത്തരിക്ക് എത്തിയ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു വെച്ചത് ജൈവ വൈവിധ്യത്തിന്റെ വേറിട്ട കാഴ്ചകള്‍. ഹരിതകേരളം മിഷന്‍ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജില്ലാ തല പ്രശ്‌നോത്തരിയാണ് ഉള്ളടക്കത്തിലും അവതരണത്തിലും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിച്ച് കുട്ടികള്‍ക്ക് കൗതുകമായത്. 70 മാര്‍ക്കിനുള്ള 25 ചോദ്യങ്ങളും 30 മാര്‍ക്കിനുള്ള 5 പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട പ്രശ്‌നോത്തരിയില്‍ അശ്വഘോഷ് സി ആര്‍ GHSS കക്കാട്ട് (ഒന്നാം സ്ഥാനം)
അഗ്രിമ ടി വി GHSS ഉദിനൂര്‍ (രണ്ടാം സ്ഥാനം) , അഭിരാജ് എം GVHSS അമ്പലത്തറ (മൂന്നാം സ്ഥാനം)
ആദിദേവ് എസ് ദുര്‍ഗ്ഗ HSS കാഞ്ഞങ്ങാട്
(നാലാം സ്ഥാനം) എന്നിവര്‍ വിജയികളായി.
മെയ് 21, 22, 23 തീയതികളില്‍ അടിമാലിയില്‍ വെച്ച് നടക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിദ്ധ്യ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടിയിരിക്കുകയാണ്.GFHSS ബേക്കല്‍ സ്‌കൂളിലെ ബയോളജി അദ്ധ്യാപകനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ ഏ കെ ജയപ്രകാശ് ആയിരുന്നു ക്വിസ് മാസ്റ്റര്‍.
ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ് വിതരണം പ്രശസ്ത സിനിമാ നടനായ ശ്രീ പി പി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ചടങ്ങിന് ആശംസയര്‍പ്പിച്ചു കൊണ്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കാസറഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ശ്രീ സുരേന്ദ്രന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ സുനില്‍കുമാര്‍
കൗണ്‍സിലര്‍ മായാവതി, ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി യൂജിന്‍ പി , ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ എം വത്സന്‍, കൊടക്കാട് നാരായണന്‍, വി മധുസൂദനന്‍, വി പത്മനാഭന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. RP കെ ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും കെ കെ രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories