എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

 

മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയതായി അധകൃതര്‍ അറിയിച്ചു.
മസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏതാനും സര്‍വീസുകള്‍ കൂടി റദ്ദാക്കി. മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച്‌റദ്ദാക്കി. സര്‍വീസുകള്‍ ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഞലമറ അഹീെ സൗജന്യ വിസയില്‍ വമ്പന്‍ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം

കരിപ്പൂരില്‍ നിന്നുള്ള 6 സര്‍വീസുകളാണ് റദ്ദാക്കിയത്. റാസല്‍ഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്റൈന്‍, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ ദമാം,മസ്‌കറ്റ് സര്‍വീസുകള്‍ പുറപ്പെട്ടിരുന്നു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ രാവിലെ പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി. അതേസമയം അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങി. കേരളത്തില്‍ നിന്നടക്കമുള്ള സര്‍വീസുകള്‍ ഇനി മുടക്കം ഇല്ലാതെ തുടരും.

KCN

more recommended stories