കാസര്‍ഗോഡ് ,വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനത്തെ കൃഷ്ണദാസ് 45 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. യുവാവ് സഞ്ചരിച്ച സ്‌കൂട്ടിയില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് അവധിക്ക് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
രാമന്‍, പാര്‍വതി ദമ്പതികളുടെ മകനാണ്.
ഭാര്യ ദിവ്യ. മക്കള്‍: ദൃശ്യ, ശ്രദ്ധ

KCN

more recommended stories