സത്യനാരായണ ബെളേരി പത്മശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി

 

കാസര്‍കോട്: അപൂര്‍വയിനം നെല്‍വിത്തുകളുടെ സംരക്ഷകനായ സത്യനാരായണ ബെളേരി പത്മശ്രീ പുരസ്‌ക്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി.ബെള്ളൂര്‍ നെട്ടണിഗെ ബെളേരിയിലെ നെല്‍കര്‍ഷകനാണ് സത്യനാരായണ. അപൂര്‍വയിനം നെല്‍ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സത്യനാരായണ ബെളേരി. 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണന്‍ സംരക്ഷിച്ചുവരുന്നത്. നേരത്തേയും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.തന്റെ 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തേയും വിദേശത്തേയും നെല്ലിനങ്ങള്‍ സത്യനാരായണന്‍ സംരക്ഷിച്ചുവരികയാണ്.
ആറ് മലയാളികള്‍ ഉള്‍പ്പെടെ 110 പേരാണ് ഇത്തവണത്തെ പത്മ പുരസ്‌കാരത്തിന് അര്‍ഹരായത്.

KCN

more recommended stories