ബല്ലാക്കടപ്പുറം മഹല്ല് കമ്മിറ്റിയെ ആദരിച്ചു

 

മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ അബ്ദുല്‍ ഫത്താഹ് മസ്ജിദില്‍ വെച്ച് ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയെ ആദരിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കി കൊണ്ടിരിക്കുന്ന മഹല്ലത്താണ് ബല്ലാക്കടപ്പുറം ജമാഅത്ത്.
പരിപാടിയില്‍ എം.ഐ.സി; പി.ആര്‍.ഒ. സയ്യിദ് അലി സൈഫുദ്ധീന്‍ ഹുദവി മാസ്ഥിക്കുണ്ട് ആമുഖ പ്രഭാഷണം നടത്തി.അഡ്മിനിസ്‌ട്രേറ്റര്‍ സുഹൈല്‍ ഹുദവി മുക്കൂട് വിഷയം അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്ല അര്‍ഷദി പ്രാര്‍ത്ഥന നടത്തി. പരിപാടിയില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ സാഹിബ്, ജനറല്‍ സെക്രട്ടറി സി എച്ച് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഇല്യാസ്, റാഷിദ് അലി എംപി, മദ്രസ സദര്‍ മുഅല്ലിം അബൂ മാലിക്ക് റസ്വി , ഇമാദ് പി.ആര്‍.ഒ. മഷ്ഹൂദ് മുണ്ടിയത്തടുക്ക തുടങ്ങിയവര്‍ ആശംസകളും നടത്തി.

KCN

more recommended stories