ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും

അഹമ്മദാബാദ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം. ഐപിഎല്ലിലെ മൂന്നും നാലും സ്ഥാനക്കാരനാണ് ഇരു ടീമുകളും. റോയല്‍ ടീമുകള്‍ അഹമ്മദാബാദിലിറങ്ങുന്നത് ജീവന്‍ മരണ പോരാട്ടത്തിന്. തോല്‍ക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. പരീക്ഷ പാസാകുന്നവര്‍ക്ക് ഫൈനലിലേക്ക് ഒരു ചുവടുകൂടി. സഞ്ജു സാംസണിന്റെ കീഴില്‍ സ്വപ്നതുല്യ തുടക്കമാണ് രാജസ്ഥാന് ഈ സീസണ്‍ നേടിയത്. എട്ട് മത്സരങ്ങള്‍ പിന്നിടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചവര്‍. എന്നാല്‍ പിന്നീട് കണ്ടത് ആരാധകരെ പോലും അത്ഭുതപ്പെടുത്തി.

അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാനായില്ല. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉറപ്പായും എത്തുമെന്ന് കരുതിയവര്‍ എലിമിനേറ്റര്‍ മത്സരം കളിക്കേണ്ടി വരുന്നു. ഈ തിരിച്ചിടിയും മാനസിക സമ്മര്‍ദ്ദവും അകറ്റണമെങ്കില്‍ സഞ്ജുവിനും സംഘത്തിനും ഇന്ന് ജയിച്ചേ തീരൂ. ബാറ്റിംഗിലും ബൗളിംഗിലും താളം നഷ്ടമായതാണ് രാജസ്ഥാന് തിരിച്ചടിയായത്. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്ലറിന് പകരം വെക്കാന്‍ രാജസ്ഥാനില്‍ മറ്റൊരു താരമില്ല. റിയാന്‍ പരാഗിന് മാത്രമാണ് ബാറ്റിംഗില്‍ സ്ഥിരതയുള്ളത്. നിര്‍ണായക മത്സരത്തില്‍ യശസ്വി ജയ്സ്വാളും സഞ്ജുവും തകര്‍ത്തടിച്ചില്ലെങ്കില്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ധ്രുവ് ജുറലും റോവ്മാന്‍ പവലും പ്രതീക്ഷകള്‍ കാക്കുമോ എന്ന് കണ്ടറിയണം. ചഹലിനും അശ്വിനും അഹമ്മദാബാദിലെ പിച്ചില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ.

KCN

more recommended stories