ക്ലീന്‍ പനത്തടി ഓപ്പറേഷന്‍

 

അഞ്ചാമത്തെ നായാട്ട് സംഘത്തെയും പിടികൂടി

കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീന്‍ പനത്തടി ഓപ്പറേഷന്‍ പരമ്പരകളുടെ ഭാഗമായി അഞ്ചാമത്തെ നായാട്ട് സംഘത്തെയും പനത്തടി റിസര്‍വ് വനത്തില്‍ നിന്നും പിടികൂടി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സെസ്സപ്പ യുടെ നേതൃത്വത്തില്‍ പനത്തടി റിസര്‍വ് വനത്തില്‍ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്. ജില്ലയില്‍ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പെട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു. പനത്തൊരു സെക്ഷന്‍ ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍ നാരായ അഭിജിത്ത് എം പി, വിനീത് വി, മഞ്ജുഷ, വിമല്‍രാജ്. വാച്ചര്‍ മാരായ ശരത് , സെല്‍ജോ, രതീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. കോളിച്ചാല്‍ സ്വദേശി നാരായണന്‍ കരികെ സ്വദേശികളായ നിഷാന്ത്, മഹേഷ് എന്നിവരാണ് പിടിയിലായത്. രണ്ടു തോക്കുകളും ആറ് വെടിയുണ്ടകളും രണ്ട് ടൂവീലര്‍ വാഹനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എപി അറിയിച്ചു

KCN

more recommended stories