പുണെയില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് 2 പേര്‍ കൊല്ലപ്പെട്ട കേസ്

പ്രതിയുടെ ജാമ്യം ജുവനൈല്‍ കോടതി റദ്ദാക്കി

പ്രതിയെ പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് കുറ്റം ചുമത്തണമെന്ന പൊലീസിന്റെ ആവശ്യം പിന്നീട് പരിഗണിക്കും.

പൂനെ: പൂനെയില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് നടപടി. ജൂണ്‍ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷന്‍ ഹോമില്‍ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തില്‍ വിട്ടതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അതേ സമയം പ്രതിയുടെ അച്ഛന്‍ വിശാല്‍ അഗര്‍വാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ വിശാല്‍ അഗര്‍വാളിനെ നേരെ ആള്‍ക്കൂട്ടം മഷിയെറിഞ്ഞു. പ്രതിയ്ക്ക് മദ്യം നല്‍കിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയില്‍ വിട്ടിരിന്നു. അപകടത്തിന് മുന്‍പ് പുണെയിലെ രണ്ട് പമ്പുകളില്‍ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് കണ്ടെത്തി.

KCN

more recommended stories