ബ്രോഷര്‍ പ്രകാശനം ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു

 

അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് ലിബാസുറഹ്‌മ സീസണ്‍ 3 ബ്രോഷര്‍ പ്രകാശനവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു

അബൂദാബി മാഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് മജ്ലിസുന്നൂറൂം ലിബാസുറഹ്‌മ സീസണ്‍ 3 ബ്രോഷര്‍ പ്രകാശനവും സംഘടിപ്പിച്ചു. മദിന സായിദ് സെഞ്ച്വുറി ഹൌസില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിബാസു റഹ്‌മാ സീസണ്‍ 3 യുടെ ബ്രോഷര്‍ പ്രകാശനം പ്രമുഖ വ്യവസായികളായ മോണു അല്‍ നൂറിനും, യൂസഫ് സഞ്ചരിക്കും നല്‍കി ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി പ്രകാശനം ചെയ്തു.
സമസ്തയുടെ മദ്രസ്സയില്‍ പഠിക്കുന്ന നിര്‍ദ്ധരരായ വിദ്യാര്‍ത്ഥി വിദ്യാര്‍ഥിനികള്‍ക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നല്‍കുന്ന പദ്ധതിയാണ് ലിബാസുറഹ്‌മ . കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിര്‍ദ്ധരരായ കുട്ടികള്‍ക്ക് ഈ പദ്ധതി മുഖാന്തിരം പുതു വസ്ത്രം നല്‍കിവരുന്നു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള അദ്ധ്യക്ഷത വഹിച്ചു.സിംസാറുല്‍ ഹഖ് ഹുദവി ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസഥാന സെക്രട്ടറി ഇസ്മായില്‍ ഉദിനൂര്‍ , സെക്രട്ടറി കമാല്‍ മല്ലം, ജില്ലാ എസ് കെ എസ് എസ്. എഫ് ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് മീനാപ്പീസ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ സീതാങ്കോളി പ്രമുഖ വ്യവസായികളായ ശരീഫ് കോളിയാട്, യൂസഫ് സെഞ്ച്വറി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അഷ്‌റഫ് ബസറ, സുബൈര്‍ ഇര്‍ഫാനി, ഹമീദ് മാസിമാര്‍, ഇസ്മായില്‍ അട്ക്ക, സുലൈമാന്‍ ഖാസിമി, അബ്ദുല്ല മദ്‌ലോടി, തസ്ലിം ആരിക്കാടി, സുലൈമാന്‍ പേരാല്‍, ധാനിഷ് സെഞ്ച്വറി, നൗഫല്‍ സെഞ്ച്വറി, ഹംസ കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ വെച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കമാല്‍ മല്ലത്തിന് സിംസാറുല്‍ ഹഖ് ഹുദവി ഉസ്താദ് ഷാള്‍ അണിയിച്ചു അനുമോദിച്ചു. പ്രമുഖ വ്യവസായി ശരീഫ് കോളിയാടിന് എസ് കെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ ഉപഹാരം ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി നല്‍കി ആദരിച്ചു .
ജനറല്‍ സെക്രട്ടറി സക്കീര്‍ കമ്പാര്‍ സ്വാഗതവും ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

KCN

more recommended stories