വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് ആദ്യ ഘട്ട പരിശീലനം നല്‍കി

 

കാസര്‍കോട് മണ്ഡലത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് ആദ്യ ഘട്ട പരിശീലനം നല്‍കി. മഞ്ചേശ്വരം, കാസര്‍കോട് ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് ഏജന്റ് മാര്‍, മൈക്രോ ഒബ്സര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ആറ് ക്ലാസ് മുറികളിലായി നടക്കുന്ന പരിശീലനം സംസ്ഥാന, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. മെയ് 29ന് രണ്ടാം ഘട്ട പരിശീലനം നല്‍കും. ട്രയിനിംഗ് അസി. നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ സ്റ്റേറ്റ് മാസ്റ്റര്‍ ട്രയിനര്‍മാരായ സജിത് കുമാര്‍ പലേരി ബി എന്‍ സുരേഷ് ജില്ലാതല നോഡല്‍ ഓഫീസര്‍മാരായ ടി.വി സജിത്, ജികെ സുരേഷ് ബാബു, സുബൈര്‍, ഗോപാലകൃഷ്ണന്‍. പരിശീലനത്തിന് നേതൃത്വം നല്‍കി.

KCN

more recommended stories