വിറപ്പിച്ച് മഴ; കനത്ത മഴയിലും മിന്നലിലും വിവിധയിടങ്ങളില്‍ നാശം

 
പെരിയ കനത്തമഴയില്‍ രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. പുതുതായി പണി കഴിപ്പിച്ച പ്രീ പ്രൈമറി പാര്‍ക്കും ക്ലാസ് മുറിയും ഉള്‍പ്പെടുന്ന ഭാഗത്തെ മതിലാണ് തകര്‍ന്നത്. കാല്‍നട യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയിലേക്കാണ് മതില്‍ തകര്‍ന്നു വീണത്. തകര്‍ന്ന മതില്‍ എത്രയും വേഗം പുനര്‍നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ.സുനിതാദേവി, എസ്എംസി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, മദര്‍ പിടിഎ പ്രസിഡന്റ് ധന്യ അരവിന്ദ് എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കാര്യങ്ങള്‍ ധരിപ്പിച്ചു.

KCN

more recommended stories