വരയുടെ വിസ്മയമായി മാജിക് സെകച്ച്

 

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച മാജിക് സ്‌കെച്ച് കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി. ‘നിശാഗന്ധി പൂത്ത കാലം ‘പരിപാടിയുടെ ഭാഗമായി റിട്ട. പ്രഥമാധ്യാപകന്‍ എ. അനില്‍കുമാറാണ് വരയുടെ വിസ്മയലോകം തീര്‍ത്ത് കാണികള്‍ക്ക് കൗതുകമായത്. അക്ഷരങ്ങളും അക്കങ്ങളും കൊണ്ട് എളുപ്പത്തില്‍ ചിത്രങ്ങള്‍ വരക്കുന്നതോടൊപ്പം നിറഞ്ഞ സദസ്സിലെ എല്ലാവരെയും ചിത്രരചനയില്‍ പരിശീലനം നല്‍കാനും അനില്‍ മാഷ് സമയം കണ്ടെത്തി. റിട്ട. പ്രഥമാധ്യാപകന്‍ കെ. ഭാസ്‌ക്കരന്‍ അവതരിപ്പിച്ച രസച്ചരടുകള്‍ ശ്രദ്ധേയമായി.
കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. ശശിധരന്‍ ആലപ്പടമ്പന്‍ ,പി.വി. വിജയന്‍ സംസാരിച്ചു.

KCN

more recommended stories